ബംഗ്ലദേശിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ; തകര്‍പ്പന്‍ ജയം

ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലദേശിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ. ബംഗ്ലദേശ് പര്യടനത്തിലെ ഏക ടെസ്റ്റിലാണ് അഫ്ഗാന്‍ 224 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയത്. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 173 റണ്‍സിനു പുറത്തായി. ആറു വിക്കറ്റെടുത്ത റാഷിദ് ഖാനാണ് കളിയിലെ താരം. രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് വീഴ്ത്തി. ആകെ മൂന്ന് ടെസ്റ്റുകൾ കളിച്ച അഫ്ഗാന്റെ രണ്ടാം ജയമാണിത്. 44 റൺസ് എടുത്ത ഷാക്കിബിനും 41 റൺസ് എടുത്ത ഷദ്മാൻ ഇസ്‌ലാമിനും മാത്രമാണ് ബംഗ്ലാ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്.