റയലിനെയും ബാഴ്സയെയും പിന്നിലാക്കി; പതിനാറുകാരനെ വാങ്ങി ലിവർപൂൾ

റയല്‍ മഡ്രിഡിനെയും ബാര്‍സലോനയെയും പിന്നിലാക്കി പതിനാറുവയസുകാരന്‍ മിഡ്ഫീല്‍ഡര്‍ ഹാര്‍വി ഏലിയറ്റിനെ ടീമിലെത്തിച്ച് ലിവര്‍പൂള്‍ . പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന പ്രായം കുറഞ്ഞതാരമാണ് ഏലിയറ്റ് .   കഴിഞ്ഞസീസണില്‍ ഫുള്‍ഹാമിനായി പകരക്കാരനായി കളത്തിലിറങ്ങിയാണ്  ഏലിയറ്റ് ചരിത്രംകുറിച്ചത് .  നാപ്പോളിക്കെതിരെ നടക്കുന്ന സൗഹൃദമല്‍സരത്തിനുള്ള ലിവര്‍പൂള്‍ ടീമില്‍ ഏലിയറ്റുണ്ടാകും . 

പ്രഫഷണല്‍ കരാറല്ലാത്തിനാല്‍  ഏത്രതുക മുടക്കിയാണ് ലിവര്‍പൂള്‍ ഏലിയറ്റിനെ സ്വന്തമാക്കിയതെന്ന് പരസ്യമാക്കിയിട്ടില്ല. പതിനേഴ് വയസ് തികഞ്ഞാന്‍ മാത്രമേ ഏലിയറ്റിന് ലിവര്‍പൂളുമായി പ്രഫഷണല്‍ കരാറിലെത്താന്‍ സാധിക്കു. യൂറോപ്യന്‍ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ സീസണില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ കൗമാരതാരമാണ് എലിയറ്റ്.  

നെതര്‍ലന്‍ഡ്സിന്റെ 17 വയസുകാരന്‍ സെന്റര്‍ ബാക്ക് സെപ്പ് വാന്‍ ഡെന്‍ ബെര്‍ഗിനെയും ലിവര്‍പൂള്‍ ടീമിലെടുത്തിരുന്നു .  കൗമാരതാരങ്ങളെ മാത്രമാണ് ലിവര്‍പൂള്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഇതുവരെ ടീമിലെത്തിച്ചത് .