ലോക കയാക്കിങ് ചാംപ്യൻഷിപ്പിന് തുടക്കം; തുഴയെറിഞ്ഞ് നൂറിലേറെ താരങ്ങൾ

ലോക കയാക്കിങ് ചാംപ്യൻഷിപ്പിന് കോഴിക്കോട്ട് തുടക്കം. തുഷാരഗിരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് മല്‍സരം. 11 രാജ്യങ്ങളിലെ നൂറിലധികം താരങ്ങളാണ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുക. 

 ഇനിയുള്ള മൂന്നു ദിവസം ഈ മലവെള്ളപ്പാച്ചിലിനെ തോൽപ്പിക്കുന്ന തുഴയ്ക്ക് പിന്നാലെയാകും കയാക്കിങ് പ്രേമികൾ. റഷ്യ, യു.എസ്., ഇറ്റലി, നേപ്പാൾ, മലേഷ്യ തുടങ്ങി 11 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഉണ്ട് മത്സരിക്കാൻ. ഏറ്റവും അധികം മത്സരാർത്ഥികൾ എത്തിയതും ഇത്തവണ തന്നെ. നൂറു പേർ. 

എന്നാൽ വിദേശ താരങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. 28ന് തിരുവമ്പാടി ഇലന്തുക്കടവിലാണ് സമാപനം.  കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഡിടിപിസി, ജില്ലാ പഞ്ചായത്ത് എന്നിവരാണ് സംഘാടകർ