മികച്ച താരമായി കെയ്ൻ വില്യംസൻ; തനിച്ച് പോരാടിയ പോരാളി

ടൂര്‍ണമെന്റിലെ മികച്ച താരമായി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍. ഒരു ശരാശരി ടീമിനെ ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിച്ചത് വില്യംസന്റെ പ്രകടനമാണ്. 

ക്യാപ്റ്റന്‍ വില്യംസനെന്ന ഒറ്റ ഫാക്ടറിനെ ചുറ്റിയാണ് ഈ ലോകകപ്പില്‍ കിവീസ് ക്രിക്കറ്റ് ഭ്രമണം ചെയ്തത്. ബാറ്റിങ് മറ്റാരും പിന്തുണ തരാതിരുന്നപ്പോഴും വില്യംസനെന്ന പോരാളി തനിച്ച് പോരാടി.\

വിന്‍ഡീസിനെതിരേയുംദക്ഷിണാഫ്രിക്കയ്ക്കെതിരേയും തോല്‍വിയില്‍ നിന്ന് പിടിച്ചുകയറിയത് ഈ മനുഷ്യന്റെ സെഞ്ചുറി മികവിലായിരുന്നു.ഇന്ത്യയ്ക്കെതിരായ െസമി ഫൈനലിലാണ് വില്യംസന്റെ തന്ത്രങ്ങളുടെ കരുത്ത് എല്ലാവരുമറിഞ്ഞത്. കൃത്യമായ ബോളിങ് ചേഞ്ചുകളും ഫീല്‍ഡിങ് ക്രമീകരണങ്ങളുമായി മല്‍സരം വരുതിയിലാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന്  തുടര്‍തോല്‍വികളില്‍ പതറിയ ടീമില്‍ ആത്മവിശ്വാസം നിറച്ചതും വില്യംസന്റെ സാന്നിധ്യം. ഒരു ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടവും  കെയ്ന്‍ വില്യംസന്‍ നേടി. 2007ല്‍ ശ്രീലങ്കന്‍ ക്യാപ്റ്റനായിരുന്ന മഹേള ജയവര്‍ധന സൃഷ്ടിച്ച റെക്കോര്‍ഡാണ് വില്യംസണ്‍ മറികടന്നത്. ഈ ലോകകപ്പില്‍ 578 റണ്‍സാണ് വില്യംൃസണ്‍ നേടിയത്. 549 റണ്‍സായിരുന്നു ജയവര്‍ധനെയുടെ നേട്ടം.