ആരാധകര്‍ക്ക് ആശങ്ക വേണ്ട; ബുംറയുടെ പരുക്ക് ഗുരുതരമല്ല

മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറയുടെ പരുക്ക് ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്. ഫിറ്റ്നസ് ടെസ്റ്റിന് ശേഷമേ താരം അടുത്ത മല്‍സരത്തില്‍ കളിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്നാണ് റിപ്പോർട്ട്. 

മുന്‍കരുതലെന്ന നിലയ്ക്കാണ് ബുംറ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത്. ലോകകപ്പ് പ്രതീക്ഷകളെ കുറിച്ച് ആശങ്ക വേണ്ടതില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തിനിടെ  ഇടതുതോളിന് പരുക്കേറ്റ ബുംറ ഉടനെ കളംവിടുകയായിരുന്നു.