ഉദ്ഘാടനച്ചടങ്ങില്ല; ആഘോഷമില്ല; ഐപിഎല്‍ പന്ത്രണ്ടാംപതിപ്പിന് ഇന്ന് തുടക്കം

ഐപിഎല്‍ പന്ത്രണ്ടാംപതിപ്പിന് ഇന്ന് തുടക്കം. ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്  റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇക്കുറി ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. ഇതിനായി നീക്കിവച്ച 20 കോടി രൂപ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം.  രാത്രി എട്ടുമണിക്ക് ചെന്നൈയിലാണ് മല്‍സരം.

കേവലം രണ്ട് ഐപിഎല്‍ ടീമുകള്‍ തമ്മിലുള്ള മല്‍സരമല്ലിത്.  ഇന്ത്യയുടെ അഗ്രസീവ് ക്യാപ്റ്റനും കൂള്‍ ക്യാപ്റ്റനും തമ്മിലുള പോരാട്ടം. അതിലുമപരി അയല്‍ സംസ്ഥാനങ്ങളിലെ ആരാധകരുടെ  വൈര്യം കൂടിയാകും കളത്തില്‍ മാറ്റുരയ്ക്കുക. പരിചയ സമ്പത്താണ് സൂപ്പര്‍ കിങ്സിന്റെ കരുത്ത്. വാട്സണ്‍, റായിഡു, ഫാഫ്, റെയ്ന എന്നീ വെടിക്കെട്ട്   ബാറ്റ്സ്മാന്‍മാര്‍ വമ്പന്‍ സ്കോറു കണ്ടെത്താന്‍ പോന്നവരാണ്. ബ്രാവോയും ജാദവുമടക്കമുള്ള ഓള്‍റൗണ്ടര്‍മാരും  നായകന്‍ എം.എസ് ധോണിയുടെ തന്ത്രങ്ങളും ടീമിനെ അപകടകാരികളാക്കുന്നു. പേസ് ബോളിങ്ങാണ് ടീമിന്റ തലവേദന. ലുംഗി എന്‍ഗിഡി പരുക്കേറ്റത് സൂപ്പര്‍കിങ്സിന് തിരിച്ചടിയായി. കോഹ്‌ലി–ഡി വില്ലിയേഴ്സ് ബാറ്റിങ് പവര്‍ഹൗസുകളിലാണ് ബെംഗളൂരുവിന്റെ പ്രതീക്ഷ. ഇര്‍ക്കൊപ്പം  ഷിംറോണ്‍ ഹെറ്റ്മയറും ഹെന്‍‍റിച്ച് ക്ലാസനും ചേരും.  ചഹല്‍ ഉമേഷ് യാദവ് കോള്‍ട്ടനൈല്‍ ത്രയത്തിലാണ് ബെംഗളൂരുവിന്റെ ബോളിങ് കരുത്ത്