നിരവധി സ്ത്രീകളുമായി ബന്ധം; ലൈംഗിക ജീവിതം തുറന്നു പറഞ്ഞ് പാണ്ഡ്യ: വിവാദം

എന്നും വിവാദങ്ങളിൽ ഇടം നേടിയ താരമാണ് ഹാർദിക് പാണ്ഡ്യ. കളിക്കളത്തിലും പുറത്തും എന്നും വാർത്തകൾ സൃഷ്ടിച്ച ഹാർദിക് വീണ്ടും വിവാദങ്ങളിൽ ഇടം നേടുകയാണ്. കോഫി വിത്ത കരൺ എന്ന പരിപാടിയിൽ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുളള തുറന്നു പറച്ചിലുകളാണ് ഹർദിക്കിനെ വീണ്ടും വിവാദനായകനാക്കുന്നത്. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും പരമാർശങ്ങളുണ്ടായി. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഷോയിൽ ഹാർദിക് തുറന്നു സമ്മതിച്ചു. ഹാർദിക്കും രാഹുലും ഒന്നിച്ച ആറാമത്തെ എപ്പിസോഡിലാണ് തുറന്നു പറച്ചിൽ.

തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും തന്നോടു ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളിൽ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ലെന്നും ഹാർദിക് പറഞ്ഞു. കെഎൽ രാഹുലിനൊപ്പമാണ് ഹാർദിക് പരിപാടിയിൽ പങ്കെടുത്തത്. ഞാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസങ്ങളിൽ ഞാൻ തന്നെ മാതാപിതാക്കളോട് പറയും– ഞാൻ അത് ചെയ്തിട്ടാണ് വരുന്നതെന്ന്. മാതാപിതാക്കൾ ആവശ്യപ്പെടാതെ തന്നെ ഞാൻ ഇത് പറയാറുണ്ട്. അവരത് ചോദിച്ചിട്ടല്ല ഞാനതു പറയുന്നത്. ഹാർദിക്കിന്റെ മറുപടി കേട്ട് അവതാരകനായ കരൺ ജോഹർ അക്ഷരാർത്ഥത്തിൽ അന്തം വിടുകയും ചെയ്തു. 

ആഫ്രിക്കൻ സംസ്കാരം  എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്യ അവരുടെ സ്റ്റെലും ഫാഷനും എന്നെ ഏറെ ആകർഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ അവയെല്ലാം ഞാൻ അനുകരിക്കാറുണ്ട്. വൈസ്റ്റിൻഡീസുകാരനാണോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്നും ഹാർദിക് പറഞ്ഞു. ലൈംഗിക ജീവിതത്തെ കുറിച്ച് കെഎൽ രാഹുലിന്റെ ഭാഗത്തു നിന്നും തുറന്നു പറച്ചിലുകൾ ഉണ്ടായി. എന്നാൽ കെഎൽ രാഹുലിനെയും ഹാർദിക്കിനെയും പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. അതെല്ലാം പാണ്ഡ്യയുടെയും രാഹുലിന്റെയും സ്വകാര്യതകളാണെന്നും ക്രിക്കറ്റ് താരങ്ങൾ എന്ന രീതിയിൽ മാത്രം ഇവരെ വിലയിരുത്തിയാൽ മതിയെന്നും ഒരു വിഭാഗം വാദിക്കുന്നു.