ബാലൻ പണ്ഡിറ്റ് അണ്ടർ 15 ക്രിക്കറ്റ് ടൂർണ്ണമെന്റ്; ഫാൽക്കൺസ് ഫൈനലിൽ

അഞ്ചാമത് അഖിലേന്ത്യാ ബാലൻ പണ്ഡിറ്റ് അണ്ടർ 15 ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ഫാൽക്കൺസ് ക്രിക്കറ്റ് ക്ലബ്ബ് ഫൈനലിൽ കടന്നു. വിസ്ഡം ക്രിക്കറ്റ് അക്കാദമിയെ പത്തുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഫൈനല്‍ പ്രവേശനം. ആദ്യംബാറ്റുചെയ്ത വിസ്ഡം 153 റണ്‍സിന് പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫാല്‍ക്കണ്‍ 25.2 ഓവറില്‍ ലക്ഷ്യം മറികടന്നു. അഭിഷക് നായര്‍ 83 റണ്‍സും പ്രോമിസ് വര്‍ഗീസ് 51 റണ്‍സും നേടി. അഭിഷേക് നായരാണ് മാന്‍ ഓഫ് ദ് മാച്ച്.