ആശുപത്രിയിൽ കുട്ടികള്‍ക്കൊപ്പം കളിച്ചും സൊറ പറഞ്ഞും ലിവര്‍പൂൾ താരങ്ങള്‍; വിഡിയോ

ക്രിസ്‌തുമസിന് പല തരത്തലുള്ള സമ്മാനങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ ആല്‍ഡര്‍ ഹെ ആശുപത്രിയിലെ കുട്ടികള്‍ക്ക് ലഭിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായ ഒരുസമ്മാനമായിരുന്നു.

ക്രിസ്തുമസിന്റെ വരവറിയിച്ച് ആശുപത്രി കിടക്കയില്‍ രോഗങ്ങളോട് സധൈര്യം പൊരുതുന്ന കരുന്നുകളെ കാണാനാണ് ലിവര്‍പൂളിന്റെ സൂപ്പര്‍താരങ്ങള്‍ എത്തിയത്. 

പ്രിയപ്പെട്ട താരങ്ങളെ നേരിട്ടു കണ്ടപ്പോള്‍  വേദനകള്‍ മറന്ന് അവര്‍ പു‍ഞ്ചിരിച്ചു. കൂടെ കളിച്ചും സൊറ പറഞ്ഞും അവര്‍ കുട്ടികളെ കയ്യിലെടുത്തു. താരങ്ങളെ നേരിട്ടുകണ്ടതിന്റെ അമ്പരപ്പ് കുട്ടികളും മറച്ചു വച്ചില്ല. കുരുന്നുകളുടെ പുഞ്ചിരി ഹൃദയം നിറച്ചെന്ന് മുഹമ്മദ് സലായുടെ സാക്ഷ്യം. കുട്ടികള്‍ക്കൊപ്പം ഫൊട്ടോയെടുത്തും ഒട്ടോഗ്രാഫ് നല്‍കിയുമാണ് താരങ്ങള്‍ മടങ്ങിയത്