യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയെ സമനിലയില്‍ കുരുക്കി വിഡിയോടണ്. ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. മറ്റൊരു മല്‍സരത്തില്‍ ആര്‍സനല്‍ ക്വാറബാഗിനെ തോല്‍പ്പിച്ചു.
യൂറോപ്പിയിലെ കുഞ്ഞന്മാരായ ക്വാറബാഗിന് മുന്നില്‍ വമ്പന്മാരായ ചെല്‍സി പകച്ചു പോയി. 30–ാം മിനിറ്റില്‍ വില്ലിയനിലൂടെ ടീം ലീഡെടുത്തു. രണ്ട് മിനിറ്റിനകം ഏതന് അംപാഡുവിന്റെ സെല്‍ഫ് ഗോളിലൂടെ വിഡിയോടണ് ഒപ്പമെത്തി.
56ാം മിനിറ്റില്‍ ലോയിച്ച് നെഗോയിലൂടെ നീലക്കുപ്പായക്കാരെ െഞട്ടിച്ച് വിഡി മുന്നിലെത്തി. പിന്നീട് തോല്‍വി ഒഴിവാക്കാനുള്ള പൊരിഞ്ഞ പോരാട്ടം. 75–ാം മിനിറ്റില്‍ ഒളിവര്‍ ജിറൂഡ് ഇംഗ്ലീഷുകാരുടെ രക്ഷകനായി. മറ്റൊരു മല്‍സരത്തില്‍ ആര്‍സനല്‍ മറുപടിയില്ലാത്ത ഒരുഗോളിന് ക്വാറബാഗിനെ തോല്‍പ്പിച്ചു. 16–ാം മിനിറ്റില്‍ അലക്സാണ്ടര്‍ ലക്കാസെറ്റാണ് സ്കോര്‍ ചെയ്തത്.