കേരള പ്രീമിയർ ലീഗിൻറെ ആറാം പതിപ്പ് ഡിസംബറില്‍

കേരള പ്രീമിയർ ലീഗിൻറെ ആറാം പതിപ്പിന് ഡിസംബർ 16ന് തുടക്കമാകും. ഒരുമാസത്തിലധികം നീളുന്ന ടൂർണമെൻറിൽ പതിനൊന്ന് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. റാംകോ സിമൻറ്സാണ് ടൂർണമെൻറിൻറെ പ്രായോജകർ.

കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ എഫ്.സി.കൊച്ചിയും കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമും തമ്മിലുള്ള മൽസത്തോടെയാണ് കേരളത്തിൻറെ സ്വന്തം ഫുട്ബോൾ ലീഗിന് തുടക്കമാവുക. രണ്ടു ഗ്രൂപ്പുകളിലായാണ് മൽസരങ്ങൾ. ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ടീമുകൾ രണ്ടു തവണ വീതം ഏറ്റുമുട്ടും. എഫ്.സി.കൊച്ചി, ,സാറ്റ് തിരൂർ,എസ്.ബി.ഐ, എഫ്സി തൃശൂർ കേരള ബ്ലാസ്റ്റേഴ്സ് റിസർവ്, ഇന്ത്യൻ നേവി എന്നീ ടീമുകളാണ് എ ഗ്രൂപ്പിലുളളത്. ഗോകുലം, കോവളം എഫ്.സി, എഫ്.സി.കേരള, ക്വാർട്സ് എഫ്.സി, ഗോൾഡൻ ത്രെഡ്സ് എന്നിവയാണ് ബി ഗ്രൂപ്പിൽ.

വിജയികൾക്ക് മൂന്നു ലക്ഷം രൂപയും ട്രോഫിയും റണ്ണേഴ്സ് അപ്പിന് ഒന്നര ലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. ഗോകുലം കേരള എഫ്.സിയാണ് നിലവിലെ ജേതാക്കൾ.