ദിദിയെ ദ്രോഗ്ബ വിരമിച്ചു

ഇതിഹാസ ഫുട്ബോള്‍ താരം ദിദിയെ ദ്രോഗ്ബ വിരമിച്ചു. ഐവറി കോസ്റ്റിന്റെയും ചെൽസിയുടെയും മുൻ സൂപ്പർ താരമായ ദിദിയെ ദ്രോഗ്ബ അമേരിക്കയുടെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഫീനിക്സ് റൈസിങ്ങിലായിരുന്നു നിലവില്‍ കളിച്ചിരുന്നത്.  ഐവറി കോസ്റ്റിനെ 2006ല്‍ ആദ്യമായി ലോകകപ്പിലെത്തിച്ചത് ദ്രോഗ്ബയായിരുന്നു. മൂന്നു ലോകകപ്പുകളില്‍ പങ്കെടുത്തു. 2014ല്‍ രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് ദ്രോഗ്ബ വിരമിച്ചിരുന്നു. 20 വര്‍ഷം നീണ്ട കരിയറില്‍ നിന്നാണ് നാല്‍പതാം വയസില്‍ ദ്രോഗ്ബ വിരമിക്കുന്നത്.