ആ 'കൊലയാളി ബൗൺസർ' വീണ്ടും; നിശ്ചലമായി ക്രിക്കറ്റ് ലോകം: വിഡിയോ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ആ കൊലയാളി ബൗൺസർ വീണ്ടും. ഫില്‍ ഹ്യൂസിന്റെ നഷ്ടത്തിൽ നിന്ന് കരകേറുന്ന ക്രിക്കറ്റ് ലോകത്തിന് ഇത് പുതിയ ആഘാതമാണ്.

‌ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് പാക് താരം ഇമാമുല്‍ ഹഖിന്റെ തലയില്‍ ബൗണ്‍സര്‍ പതിച്ച് പരിക്കേറ്റത്. മത്സരത്തിന്റെ പതിമൂന്നാം ഓവറിലാണ് ലോക്കീ ഫെര്‍ഗൂസന്റെ ബൗണ്‍സറേറ്റ് ഇമാം നിലത്തു വീഴുന്നത്. വിഡിയോ കാണാം

ഇമാം ഉള്‍ഹഖിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടന്ന് ആശുപത്രി വ്യത്തങ്ങൾ അറിയിച്ചു. സിടി സ്കാനിംഗിങ്ങിൽ ഇമാമിന് ഒരുവിധി ആരോഗ്യ പ്രശ്നങ്ങളുമില്ലെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ഇതിനിടെ വ്യക്തമാക്കി.


എന്നാൽ ആശുപത്രിയിൽ എത്തിക്കുമുമ്പ് ഇമാമിന്റെ ബോധം മറഞ്ഞത് ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. അതേസമയം ഈ പരമ്പരയില്‍ ഇമാം ഇനി പാകിസ്ഥാനായി കളിച്ചേക്കില്ല. ചികില്‍സ തുടരാണ് തീരുമാനം. മത്സരം പാകിസ്ഥാന്‍ വിജയിച്ചിരുന്നു.