ഒരുക്കങ്ങൾ എല്ലാം പൂര്‍ത്തിയായി; മാരത്തോൺ ആവേശത്തിൽ കൊച്ചി

കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണിന്റെ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. നാളെ നടക്കുന്ന മാരത്തണില്‍ ആറായിരത്തിലധികം പേര്‍ പങ്കെടുക്കും. അതിജീവനം എന്ന ആശയം മുന്നോട്ടുവെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ്‍ തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് ജെഴ്സിയടങ്ങിയ കിറ്റുകളും വിതരണം ചെയ്തു. നിരത്തില്‍ കുടിവെള്ളം വിതരണവും, ആംബുലന്‍സ് സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. അറുന്നൂറിലധികം വോളന്റിയേഴ്സാണ് അവസാനവട്ട തയ്യാറെടുപ്പിന് ചുക്കാന്‍ പിടിക്കുന്നത്. 

നാളെ പുലര്‍ച്ചെ  നാലുമണിക്കാരംഭിക്കുന്ന ഫുള്‍ മാരത്തണോടെയാണ് തുടക്കം വെല്ലിങ്ടണ്‍ ഐലന്‍ഡില്‍നിന്ന് ആരംഭിച്ച് ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരിവഴി തിരികെ വെല്ലിങ്ടണ്‍ െഎലന്‍ഡില്‍ത്തന്നെ എത്തുന്നരീതിയിലാണ്  ഫുള്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഇതിനോടൊപ്പം ഹാഫ് മാരത്തണും എട്ടുകിലോമീറ്റര്‍ വരുന്ന ഫണ്‍ റണ്ണും നടക്കും. നഗരസഭയും സോള്‍സ് ഒാഫ് കൊച്ചിനും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.