ഓസിലിന്റെ തകർപ്പൻ പ്രകടനം; ആര്‍സനലിന് തുടര്‍ച്ചയായ പത്താം ജയം

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന് തകര്‍പ്പന്‍ ജയം. മെസൂട്ട് ഓസിലിന്റെ മികച്ച പ്രകടനത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. തുടര്‍ച്ചയായ പത്താം വിജയത്തോടെ ഇ.പി.എല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ആര്‍സനല്‍. അടുത്ത കാലത്ത് കണ്ട ഓസിലിന്റെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ പ്രകടനമായിരുന്നു ഗണ്ണേഴ്സിനുവേണ്ടി എമറൈറ്റ്സ് സ്റ്റേഡിയത്തില്‍ പുറത്തെടുത്തത്. മല്‍സരം തുടങ്ങി ആദ്യം വലകുലുക്കാന്‍ അവസരം ലഭിച്ചത് ലെസ്റ്റര്‍ സിറ്റിക്കായിരുന്നു. മുപ്പത്തി ഒന്നാം മിനിറ്റില്‍ ഹെക്ടര്‍ ബെല്ലെറിന്‍‌ ഗോളടിച്ചു.

പിന്നീടായിരുന്നു ഓസിലിന്റെ നിറഞ്ഞാട്ടം. ആരാധകരുടെ മുഴുവന്‍ ശ്രദ്ധയും പത്താം നമ്പര്‍ ജേഴ്സിക്കാരനിലേക്കായിരുന്നു. ആദ്യ പകുതി അവസാനിച്ചത് ഓസിലിന്റെ ഗഭീര ഗോളില്‍. രണ്ടാം പകുതിയും ആര്‍സനലിന്റെ വരുതിയിലായിരുന്നു. അറുപതാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ സ്ട്രൈക്കർ  ഔബെമെയാങ് രക്ഷകനായി. ഇറങ്ങി മൂന്നാം മിനിറ്റില്‍ ആദ്യ ഗോളടിച്ചു. തൊട്ടടുത്ത നിമിഷം ആര്‍സനലിന്റെ ലീഡുയര്‍ത്തി വീണ്ടും ഒരുഗോള്‍. എണ്‍പതാം മിനിറ്റില്‍ കളം വിട്ട ഓസിലിനിവേണ്ടി ആരാധകര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. തുടരെ പത്ത് മല്‍സരങ്ങള്‍ ജയിച്ച ഗണ്ണേഴ്സ് 21 പോയിന്റുമായി നാലാം സ്ഥാനത്താണ്.