ദേശീയ സുബ്രതോ കപ്പ്; അവസാനവട്ട പരിശീലനത്തിൽ ചേലേമ്പ്രയിലെ വിദ്യാർഥികൾ

ദേശീയ സുബ്രതോ കപ്പ് ചാംപ്യന്‍ഷിപ്പില്‍  അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍  കേരളത്തെ പ്രതിനിധീകരിക്കുന്നത്  മലപ്പുറം ചേലേമ്പ്രയിലെ  വിദ്യാര്‍ഥികള്‍.കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകന്‍ സതീവന്‍ ബാലന്റെ നേതൃത്വത്തില്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍  അവസാന വട്ട പരിശീലനത്തിലാണ് ഫുട്ബോള്‍ ടീം.

അടുത്ത മാസം നാലു മുതല്‍ 20 വരെ ന്യൂഡല്‍ഹിയിലാണ്  സുബ്രതോ കപ്പ് അണ്ടര്‍ 17 മല്‍സരങ്ങള്‍ നടക്കുന്നത്.കേരളത്തെ പ്രതിനിധീകരിച്ച് മല്‍സരിക്കുന്ന ചേലേമ്പ്രയിലെ നാരായണന്‍ നായര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ അവസാനവട്ട തയാറെടുപ്പിലാണ്.കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകന്‍ സതീവന്‍ ബാലനാണ് ഒരാഴ്ച ടീമിനാവശ്യമായ പരിശീലനം നല്‍കുന്നത്.

സുബ്രതോ കപ്പ് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ലയെ  പരാജയപ്പെടുത്തിയാണ് ചേലേമ്പ്രയിലെ  ടീം  ദേശീയ മല്‍സരത്തിന് യോഗ്യത നേടിയത്. ഇതുവരെ നേടിയ വിജയങ്ങള്‍ ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്

ഇത് രണ്ടാം തവണയാണ് ചേലേമ്പ്ര സ്കൂള്‍ സുബ്രതോ കപ്പ്് ദേശീയതലത്തില്‍ മല്‍സരിക്കുന്നത്.

അടുത്ത മാസം നാലിനാണ് മല്‍സരത്തിനായി പുറപ്പെടുക.അതുവരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലായിരിക്കും പരിശീലനം