പൃഥ്വി ഷായ്ക്ക് ജീവൻ കൊടുത്തു; തെറ്റിയെന്ന് കണ്ടപ്പോൾ മാപ്പിരുന്നു: ഹൃദയം കവർന്ന് അംപയർ

കളിക്കളത്തിൽ അംപയർമാർക്ക് തെറ്റ് പറ്റുന്നത് പുതിയ കാര്യമൊന്നുമല്ല. അംപയർമാരുടെ കൃത്യതയില്ലാത്ത തീരുമാനങ്ങൾ കളിയുടെ ശോഭ കെടുത്തിയ നിരവധി സന്ദർഭങ്ങൾ നമ്മുടെ മുൻപിലുണ്ട്. ജയിക്കാമായിരുന്ന കളി പലപ്പോഴും കൈവിട്ടുപോകുന്നതിൽ അംപയർമാരുടെ തീരുമാനത്തിന് പങ്കുണ്ടാകാറുണ്ട. എന്നാൽ കളിക്കളത്തിലെ മോശം തീരുമാനത്തിന്റെ പേരിൽ പരസ്യമായി മാപ്പിരിക്കുകയാണ് ഒരു അംപയർ. ഇയാൻ ഗൗൾഡ്. 

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുളള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സിലാണ് സംഭവം. അന്തരാഷ്ട്ര ക്രിക്കറ്റിൽ സ്വപനതുല്യമായി അരങ്ങേറിയ പൃഥ്വി ഷാ ക്രീസിൽ. ആദ്യടെസ്റ്റിൽ പുറത്താകാതെ അടിച്ചു കൂട്ടിയത് 134 റൺസ്. രണ്ടാം ടെസ്റ്റിൽ പുറത്താകാതെ അടിച്ചു കൂട്ടിയത്, 70, 33 റൺസ്. പരമ്പരയിലെ താരമായി മാറുകയും ചെയ്തു ഈ പതിനെട്ടുകാരൻ. 

എന്നാൽ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്സിൽ ജേസൺ ഹോൾഡറിന്റെ പന്തിൽ പൃഥ്വി ഷാ പുറത്തായതായിരുന്നു. എന്നാൽ അമ്പയർ ഇയാൻ ഗൗൾഡ് നോട്ട് ഔട്ട് വിളിച്ചു. റിപ്ലേകളിൽ വിക്കറ്റാണെന്ന് വ്യക്തമാകുകയും ചെയ്തു. ജേസൺ ഹോൾഡർ അംപയറെ നോക്കി ചിരിക്കുകയും ചെയ്തു. തുടർന്ന് ഗൗൾഡ് വിൻഡീസ് നായകന്റെ അടുത്തെത്തി മാപ്പു പറഞ്ഞു. താരങ്ങൾ പുഞ്ചിരിയോടെ ഇയാൻ ഗൗൾഡിനെ സ്വീകരിക്കുകയും ചെയ്തു. ആരാധകരും സമൂഹമാധ്യമങ്ങളും ഇയാൻ ഗൗൾഡിനെ നെഞ്ചോട് ചേർക്കുകയും ചെയ്തു. 

വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിെന പത്തുവിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ വിജയം സ്വന്തം പേരിലെഴുതിയത്. 72 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു. രണ്ട് ഇന്നിങ്സിലുമായി ഉമേഷ് യാദവ് പത്തുവിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസ് 127 റണ്‍സിന് പുറത്തായി .  നാലുപേര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്. ഒപ്പണര്‍ ക്രെയിഗ് ബ്രാത്ത്‍വെയിറ്റ് ഉള്‍പ്പടെ മൂന്നുപേര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റും രവിചന്ദ്രന്‍ അശ്വിന്‍ രണ്ടുവിക്കറ്റും നേടി. 38 റണ്‍സെടുത്ത ആംബ്രിസാണ് വിന്‍ഡീസ് നിരയിലെ ടോപ്സ്കോറര്‍ . ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 272 റൺസിനും ജയിച്ചിരുന്നു. അഞ്ചു മൽസരങ്ങളടങ്ങുന്ന ഏകദിന പരമ്പര ഈ മാസം 21ന് ഗുവാഹത്തിയിൽ ആരംഭിക്കും.