ഇതിലെവിടെയാണ് മത്സരം എന്നു ചോദിക്കരുത്; ഇങ്ങനേയും ഹര്‍ഡില്‍സ് നടത്താം

പത്തനംതിട്ട ജില്ലാ കായികോത്സവത്തിലെ ഹര്‍ഡില്‍സ് മത്സരം കാണേണ്ടതാണ്. ഒരു പക്ഷേ ഇങ്ങനെയൊരു മത്സരം പത്തനംതിട്ട ജില്ലാകായികോത്സവത്തില്‍ മാത്രമേ കാണാനും സാധിക്കു. കൗതുകവും തമാശയും ഒക്കെയുണ്ട് അതില്‍.

സാധാരണ ഹര്‍ഡില്‍സ് മത്സരം നടക്കാറ് ഇതുപോലെയാണ്. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ ഇങ്ങനെയാണ് ഈ മത്സരം. ഒരു ലൈനിലെ ഹര്‍ഡില്‍സ് ഉണ്ടാകു. മത്സരാര്‍ഥികള്‍ ഒറ്റക്കൊറ്റക്കോടിവരും. എന്നിട്ട് ഓരോരുത്തരുടേയും സമയം കുറിച്ചെടുത്ത് വിജയിയെ നിശ്ചയിക്കും. നടത്തിപ്പുകാര്‍ക്ക് ഈയിടെയായി പറയാന്‍ ഒരുകാരണമുണ്ട്. ഇതിലെവിടെയാണ് മത്സരം എന്നു ചോദിക്കരുത്. ഇങ്ങനേയും ഹര്‍ഡില്‍സ് മത്സരം നടത്താമെന്ന് തെളിയിക്കുകയാണ് ഒരുകൂട്ടം കായികാധ്യാപകര്‍.