ഓവറിൽ ആറ് സിക്സ്; 12 പന്തിൽ അർധ സെഞ്ചുറി; മനം കവർന്ന് ഹസ്രതുളള, വിഡിയോ

ഒരോവറില്‍ ആറു സിക്‌സുമായി അഫ്ഗാന്‍ ക്രിക്കറ്റ് താരം ഹസ്രതുളള സസാ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അഫ്ഗാൻ താരമാണ് ഇരുപതുകാരനായ  ഹസ്രതുളള സസായ്. ദുബായിലായിരുന്നു താരത്തിന്റെ മാസ്മരിക പ്രകടനം. അഫ്ഗാന്‍ പ്രീമിയര്‍ ലീഗില്‍ ബാള്‍ക്ക് ലെജെന്‍ഡ്സിനെതിരെയാണ് ഹസ്റതുള്ളയുടെ ഉശിരൻ പ്രകടനം. അബ്ദുള്ള മസാരിയാണ് ഹസ്രതുളളയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. 

ടൂർണമെന്റിൽ  ആദ്യമായി കളിക്കാൻ  അവസരം ലഭിച്ച അബ്ദുള്ള മസാരിയുടെ ഓവറിലായിരുന്നു ഹസ്രതുളളയുടെ വെടിക്കെട്ട്. വൈഡ് ഉൾപ്പെടെ 37 റൺസാണ് മസാരി വഴങ്ങിയത്. 12 പന്തിൽ താരം അർധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. പക്ഷേ റെക്കോഡ് നേട്ടവും സിക്സ് മഴയും ടീമിനെ രക്ഷിച്ചില്ല. ബാള്‍ക്ക് ലെജെന്‍ഡ്സ് 21 റണ്‍സിന് വിജയം നേടി.