സാനിയയുടെ പുയ്യാപ്പിളേ: മലയാളിയുടെ വിളിയിൽ തിരിഞ്ഞു നോക്കി ഷൊയ്ബ് മാലിക്ക്: വിഡിയോ

ഹോങ്കോങ്ങിനോട് തോറ്റാലും ഇന്ത്യൻ ആരാധകർ ഇന്ത്യയ്ക്ക് മാപ്പു കൊടുത്തേക്കും. ഉഷാർ പിളളേരല്ലേ കളിച്ചു തെളിയണ്ടേ എന്നാകും ഇന്ത്യൻ ആരാധകരുടെ മറുപടിയും. എന്നാൽ കഴിഞ്ഞ ദിവസത്തെ പാക്കിസ്ഥാനുമായുളള കളിയാണ് തോൽക്കുന്നതെങ്കിലോ ഇതൊന്നുമായിരിക്കില്ല ആരാധകരുടെ പ്രതികരണം. ഓരോ സിംഗിളും വരെ ആഘോഷിക്കപ്പെട്ട മത്സരത്തിൽ ഇന്ത്യൻ ജയം ആധികാരികമായിരുന്നു. ഏട്ടു വിക്കറ്റിനാണ് പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചത്.

പാക്കിസ്ഥാൻ കളിതോറ്റ് നാണം കെട്ടുവെങ്കിലും  47 റണ്‍സെടുത്ത ബാബര്‍ അസമും 43 റണ്‍സെടുത്ത ശുഐബ് മാലിക്കുമാണ് കുറച്ചെങ്കിലും പൊരുതി നിന്നത്. പാക്ക്താരങ്ങളിൽ പ്രിയപ്പെട്ടവനായ മാലിക്കിന് സ്റ്റേഡിയത്തിൽ തമ്പടിച്ചിരുന്ന മലയാളികൾ അടക്കം ആർപ്പുവിളിച്ച് പിന്തുണ നൽകുകയും ചെയ്തു. എന്നാൽ കളിക്കളത്തിൽ രസകരമായ ഒരു സംഭവം നടന്നു. നിമിഷങ്ങൾക്കകം വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. 

ഇന്ത്യന്‍ ആരാധകരായ മലയാളികള്‍ മാലിക്കിനെ തങ്ങളുടെ സ്‌നേഹം അറിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.ളിക്കിടെ ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുകയായിരുന്നു മാലിക്ക്. പിന്നിൽ നിന്ന് മലയാളികളുടെ വിളിയെത്തി. മ്മളെ സാനിയേന്റെ പുയ്യാപ്പിള, മാലിക്ക് പുയ്യാപ്പിളേ എന്ന മലയാളികളുടെ വിളികൾ ഉയർന്നു. ഭാഷ ഒന്നും മനസിലായിട്ടില്ലെങ്കിലും മാലിക്ക് പിറകിലേക്ക് തിരിഞ്ഞ് നോക്കി ചിരിച്ചു കൈകകൾ ഉയർത്തി അഭിവാദ്യം ചെയ്തു. മാലിക്കിന്റെ പെരുമാറ്റം ആരാധകർക്ക് വിരുന്നാകുകയും ചെയ്തു.

ബാറ്റ്സ്മാന്‍മാരല്ല, കണിശതയുടെ പര്യായമായി മാറിയ ബോളര്‍മാരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. പ്രത്യേകിച്ചും ഭുവനേശ്വര്‍ കുമാര്‍. 3 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ തിരികെ കയറ്റിയ ഭുവിയാണ് അവരുടെ കണക്കുകൂട്ടല്‍ തകിടം മറിച്ചത്. 47 റണ്‍സെടുത്ത ബാബര്‍ അസമും 43 റണ്‍സെടുത്ത ശുഐബ് മാലിക്കും പ്രതിരോധത്തിന് തുനിഞ്ഞെങ്കിലും കുല്‍ദീപ് ആ കൂട്ടുകെട്ട് തകര്‍ത്തു.