പുലിക്കുട്ടികളെ മടയില്‍ പോയിക്കണ്ട് ഇന്ത്യന്‍ കടുവകള്‍, അമ്പരപ്പ്: വിഡിയോ

ക്രിക്കറ്റിലെ കുഞ്ഞനിയൻമാരോട് വിയർത്താണ് ജയിച്ചതെങ്കിലും ടീം ഇന്ത്യ അഭിനന്ദിക്കാൻ മറന്നില്ല. മൽസരശേഷം ഹോങ്കോക്കിന്റെ ഡ്രസിങ് റൂമിലെത്തിയ ഇന്ത്യയുടെ സൂപ്പർ താരങ്ങളെ കണ്ട്  താരങ്ങൾ അമ്പരന്നു. കണ്ണുകളെ വിശ്വസിക്കാനാവാതെ അനിയന്മാർ വീണ്ടും കണ്ണുപൂട്ടി തുറന്നു. ആദ്യ അമ്പരപ്പ് മാറിയതോടെ ധോണിയുടെയും ധവാന്റെയും ഒപ്പം ഫോട്ടോ പിടിക്കാൻ തിരക്കായി. ചിലർ സെൽഫി എടുത്തു കുട്ടിയപ്പോൾ മറ്റു ചിലർ പോസ് ചെയ്തത് ഫോട്ടോ സഹതാരങ്ങളെക്കൊണ്ട് എടുപ്പിച്ചു. 

പിന്നെ തമാശായി ചിരിയായി, കളിയായി, ഇതിന് ഇടയിൽ ചിലർ ബാറ്റിങ് ടിപ്സും ബോളിങ് ടിപ്സും കരസ്ഥമാക്കി. ഹോങ്കോങ്ങിനോട് ഇന്ത്യ 26 റൺസിനാണ് വിജയിച്ചത്. വിഡിയോ കാണാം.