ഇന്ത്യ പാക്ക് മൽസരാവേശം കേരളത്തിലും; ആവേശക്കാത്തിരിപ്പിൽ ആരാധകർ

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേരിറങ്ങുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. കളിനടക്കുന്ന ദുബായിലാണെങ്കിലും തിരുവനന്തപുരത്തും ക്രിക്കറ്റ് പ്രേമികളുടെ ആവേശത്തില്‍ കുറവില്ല. 

ജയമാണ് കളികളത്തിലിറങ്ങിയാല്‍ ഏതൊരു കളിക്കാരന്റേയും മനസ്സുമുഴുവന്‍. മല്‍സരം ഇന്ത്യയും പാകിസ്ഥാനും തമ്മിലാകുമ്പോള്‍ അതിന് ചൂടും ചൂരും കൂടും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മൈതാനത്തെ ക്രിക്കറ്റ് പ്രമികളുടേയും മനസ്സുമുഴുവന്‍ പാകിസ്ഥാനെ തച്ചുതകര്‍ക്കാന്‍ പോകുന്ന ഇന്ത്യന്‍ സിക്സറുകളാണ്.

വിരാട് കോഹ്ലിയുടെ അഭാവം നേരിയതോതിലെങ്കിലും ആരാധകരെ വലയ്ക്കുന്നുണ്ട്. പക്ഷെ നീലാകാശത്തോളമുയരാന്‍ പച്ചകിളികള്‍ക്കാകിലെന്നാണ് ഇവരുടെ പക്ഷം. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാതിസ്ഥാനോടേറ്റ തോല്‍വിയ്ക്ക് ഇന്ത്യ പകരംവീട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.  എന്തായാലും ഒരു തീപാറും മല്‍സരമാണ് എല്ലാവരും കാത്തിരിക്കുന്നത്.