പിയു ചിത്രയ്ക്ക് പാലക്കാടിന്റെ സ്വീകരണം

ഏഷ്യന്‍ ഗെയിംസിനു ശേഷം തിരിച്ചെത്തിയ കായികതാരം പിയു ചിത്രയ്ക്ക് പാലക്കാടിന്റെ സ്വീകരണം. ജനപ്രതിനിധികളും നാട്ടുകാരും കായികപ്രേമികളും ചിത്രയെ സ്വീകരിക്കാനെത്തിയിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ ആയിരത്തി അഞ്ഞൂറ് മീറ്ററില്‍ പിയു ചിത്ര വെങ്കലം നേടിയതിന്റെ സന്തോഷമാണ് നാടൊന്നാകെ പങ്കുവച്ചത്.

കോയമ്പത്തൂരില്‍ വിമാനമിറങ്ങി കാര്‍ മാര്‍ഗം പാലക്കാട്ടെത്തിയ പിയു ചിത്രയെ സ്വീകരിക്കാന്‍ എംബി രാജേഷ്‌ എംപി, ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെsടെയുളളവരും ഉണ്ടായിരുന്നു. ആദ്യ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാനായതിന്റെ സന്തോഷം ചിത്ര പങ്കുവച്ചു. ആഫ്രിക്കന്‍ താരങ്ങളാണ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നഷ്ടമാക്കിയത്. 

ഇനി ഒളിമ്പിക്സ് ആണ് ലക്ഷ്യമെന്നും ചിത്ര പറഞ്ഞു.