ഓവല്‍ ക്രിക്കറ്റ് ടെസ്റ്റ്: ഇംഗ്ലണ്ട് 332 റണ്‍സിന് പുറത്ത്

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ വാലറ്റത്തില്‍ കുത്തി ഉയര്‍ന്ന ഇംഗ്ലണ്ട് 332 റണ്‍സിന് പുറത്തായി. 89 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ മോശമല്ലാത്ത സ്കോറിലെത്തിച്ചത്. ആദില്‍ റഷീദ് 15 റണ്‍സെടുത്തും സ്റ്റുവര്‍ട്ട് ബ്രോ‍ഡ് 38 റണ്‍സെടുത്തും പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജ‍‍ഡേജ നാല് വിക്കറ്റും  ഇഷാന്ത് ശര്‍മയും ബുംറയും 3 വിക്കറ്റ് വീതവും വീഴ്ത്തി.

ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്നു റൺസെടുത്ത ശിഖർ ധവാനാണ് പുറത്തായത്. ആറു പന്തിൽ മൂന്നു റൺസെടുത്ത ധവാനെ സ്റ്റുവാർട്ട് ബ്രോ‍ഡ് വിക്കറ്റിനു മുന്നിൽ കുരുക്കി.