ഏഷ്യാകപ്പ്: കോഹ്‌ലിയ്ക്കു വിശ്രമം, രോഹിത് നയിക്കും

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലിക്ക് വിശ്രമം നൽകിയതിനാല്‍ രോഹിത് ശർമയാണ് ക്യാപ്റ്റൻ. ശിഖർ ധവാനാണ് ഉപനായകൻ. രാജസ്ഥാനിൽനിന്നുള്ള മീഡിയം പേസര്‍ ഖലീൽ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം. പരുക്ക് ഭേദമായ ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തി. കുൽദീപ് യാദവ്, യൂസ്‌വേന്ദ്ര ചഹൽ എന്നിവർക്കൊപ്പം മൂന്നാം സ്പിന്നറായി അക്സർ പട്ടേലും ടീമിൽ ഇടം പിടിച്ചു. ആര്‍.അശ്വിനെയും രവീന്ദ്ര ജഡേജയേയും ഇത്തവണയും പരിഗണിച്ചില്ല. ‌പാക്കിസ്ഥാനുൾപ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യ മല്‍സരിക്കുന്നത്. സെപ്റ്റംബർ 15 മുതൽ 28 വരെ യു.എ.ഇയിലാണ് ടൂർണമെന്റ്.