ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 246 റൺസിന് പുറത്ത്; ഇന്ത്യക്ക് ആധിപത്യം

സതാംപ്റ്റണ്‍ ടെസ്റ്റില്‍  ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്ത്. 100 റണ്‍സ് എടുക്കുന്നതിടെ ആറുവിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ മോയിന്‍ അലി – സാം കറണ്‍ കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് . 

അലി 40ഉം സാം കറണ്‍ 78ും റണ്‍െസടുത്തു.  ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സെന്ന നിലയിലാണ് . 11 റണ്‍സുമായി ലോകേഷ് രാഹുലും മൂന്നു റണ്‍സുമായി ശിഖര്‍ ധവാനുമാണ് ക്രീസില്‍ .

 ടീമിലേക്കു തിരിച്ചെത്തിയ ഇരുപതുകാരൻ താരം സാം കറനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. കറൻ 136 പന്തുകളിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 78 റൺസെടുത്തു.

കീറ്റൻ ജെന്നിങ്സ് (0), അലസ്റ്റയർ കുക്ക് (55 പന്തിൽ 17) ക്യാപ്റ്റൻ ജോ റൂട്ട് (14 പന്തിൽ നാല്), ജോണി ബെയർസ്റ്റോ (16 പന്തിൽ ആറ്), ജോസ് ബട്‌ലർ (24 പന്തിൽ 21), ബെൻ സ്റ്റോക്സ് (79 പന്തിൽ 23), മോയിൻ അലി (85 പന്തിൽ 40), ആദിൽ റഷീദ് (14 പന്തിൽ ആറ്), സ്റ്റുവാർട്ട് ബ്രോ‍ഡ് (31 പന്തിൽ 17), ജയിംസ് ആൻഡേഴ്സൻ (പുറത്താകാതെ 0) എന്നിങ്ങനെയാണ് ഇംഗ്ലണ്ട് താരങ്ങളുടെ പ്രകടനം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്കോർബോർഡിൽ ഒരു റണ്ണു മാത്രമുള്ളപ്പോൾ ഓപ്പണർ കീറ്റൻ ജെന്നിങ്സ് സംപൂജ്യനായി മടങ്ങി.