സ്വർണനേട്ടം വാജ്പേയിക്ക് സമർപ്പിക്കുന്നു; ഒളിംപിക്സിന് ആത്മവിശ്വാസം വർധിച്ചു: ബജ്റംഗ്

ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടം ടോക്കിയോ ഒളിംപിക്സിനുള്ള തയാറെടുപ്പിന് ആത്മവിശ്വാസം കൂട്ടുന്നുവെന്ന് ഗുസ്തി താരം ബജ്റംഗ് മനോരമ ന്യൂസിനോട്. ഈ മെഡല്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് സമര്‍പ്പിക്കുന്നുവെന്നും ബജറംഗ പറഞ്ഞു.

ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. 65 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ബജ്റംഗ് പൂനിയ സ്വര്‍ണം നേടിയത്. ജാപ്പനീസ് താരം തകാതാനി ഡായ്ച്ചിയെ 11–8ന് തോല്‍പ്പിച്ചാണ് ബജ്റംഗിന്റെ കന്നി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടം.