ലോകം കാത്തിരുന്ന നിമിഷം; ഈജിപ്തിനായി സാല ഇന്ന് കളത്തിൽ ;നിര്‍ണായകം

ലോകകപ്പ് ഫുട്ബോളിന്റെ വിശേഷങ്ങളുമായി ഫുട്ബോലെ. ഫുട്ബോള്‍ ലോകം കാത്തിരുന്ന നിമിഷമെത്തി. മുഹമ്മദ് സാല ഇന്ന് റഷ്യയുടെ കളത്തില്‍ ഇറങ്ങുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ സാലയുടെ ഈജിപ്ത് ആതിഥേയരായ റഷ്യയെ നേരിടും. ജയം റഷ്യയ്ക്ക് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഒരുക്കുമ്പോള്‍ തോല്‍വി ഈജിപ്തിന് പുറത്തേക്കുള്ള വഴിയൊരുക്കും.  രാത്രി പതിനൊന്നരയ്ക്കാണ് മല്‍സരം.