കടുവകളെ ‘കുഞ്ഞൻമാർ’ തിന്നു; സച്ചിനെതിരെ പന്തെറിയാൻ കഴിയാത്ത താൻ നിർഭാഗ്യവാനെന്ന് റാഷിദ് ഖാൻ

ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും വിനാശകാരിയായ ബൗളറായി മാറുകയാണ് പത്തൊൻപത് മാത്രം വയസുളള റാഷിദ് ഖാൻ. ലോകോത്തര ബാറ്റ്സ്മാൻമാരെയെല്ലാം വിറപ്പിച്ചു കൊണ്ടായിരുന്നു ഈ അഫ്ഗാൻ യുവതാരത്തിന്റെ വരവ്. ലോകക്രിക്കറ്റിലെ കുഞ്ഞൻമാർ എന്ന വിളിപ്പേര് അധികകാലം അഫ്ഗാന് പേറേണ്ടി വരില്ല എന്ന് തോന്നിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ അഫ്ഗാൻ ബംഗ്ലാദേശ് മത്സരം. ആവേശം അവസാന പന്ത്  വരെ നീണ്ട മത്സരത്തിൽ ഒരു റൺസിന് അഫ്ഗാൻ ജയിച്ചു കയറി. 

ഡെത്ത് ഓവറുകളിൽ റാഷിദ് ഖാൻ പ്രദർശിപ്പിക്കുന്ന കയ്യടക്കമാണ് ബംഗ്ലാ കടുവകളെ തുരുത്തി വിജയം കയ്യടക്കാൻ അഫ്ഗാനിസ്ഥാനെ തുണച്ചതും. 18–ാമത്തെ ഓവറിൽ മൂന്ന് റൺസ് മാത്രമാണ് റാഷിദ് ഖാൻ വിട്ടുകൊടുത്തത്. അവസാന ഓവർ റാഷിദ് ഖാൻ എറിയാനെത്തുമ്പോൾ ഒൻപത് റൺസ് അകലെയായിരുന്നു ബംഗ്ലാദേശിന് വിജയലക്ഷ്യം. ആ ഓവറിൽ രണ്ട് വിക്കറ്റ് വീണതോടെ  പരമ്പര വിജയവുമായി അഫ്ഗാൻ ചരിത്രത്തിലേയ്ക്ക് നടന്നു കയറി. ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍നിശ്ചിത 20 ഓവറില്‍ആറ് വിക്കറ്റ് നഷ്ടത്തില്‍145 റണ്‍സാണ് സ്വന്താക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് 144 ല്‍അവസാനിക്കുകയായിരുന്നു. അഫ്ഗാന്‍ദേശീയ ടീമില്‍നിന്നും ഐപിഎല്ലും ബിഗ് ബാഷും അടക്കമുളള ലോകത്തിലെ ഒട്ടുമിക്ക ക്രിക്കറ്റ് ലീഗുകളിലേയും മുഖ്യ ആകര്‍ഷകവും റാഷിദ് ഖാനായിരുന്നു.

അതേസമയം സച്ചിനെതിരെ ബോൾ ചെയ്യാൻ കഴിയാത്തത് നിർഭാഗ്യമായി കരുതുന്നതായി റാഷിദ് ഖാൻ പ്രതികരിച്ചു.അദ്ദേഹത്തിനെതിരെ ബോൾ ചെയ്യാൻ ഞാൻ തീവ്രമായി ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ വിക്കറ്റ് ലഭിക്കുക എന്നത് വളരെ സെപ്ഷ്യൽ ആണ്. സച്ചിനെതിരെ ബോൾ ചെയ്യുക ഏത് ഒരു ബൗളറുടെയും സ്വപ്നമാണ്. ഞാൻ ഒരു ഭാഗ്യം കെട്ട ബൗളറാണ്– റാഷിദ് ഖാൻ പറഞ്ഞു. 

റാഷിദ് ഖാനെ വാനോളം പുകഴ്ത്തി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ രംഗത്തു വന്നിരുന്നു. ‘റാഷിദ് ഖാന്‍ഒരു നല്ല സ്പിന്നറാണ് എന്ന് എപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഞാന്‍തുറന്നു പറയട്ടെ ടി-20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍തന്നെയാണ് റാഷിദ്. പിന്നെ അദ്ദേഹം നല്ലൊരു ബാറ്റ്സ്മാനാണ് എന്നും ഇന്നത്തെ മത്സരത്തോടെ തെളിഞ്ഞിരിക്കുന്നു.’ ഹൈദരാബാദിന്റെ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് ശേഷംസച്ചിന്‍ട്വിറ്ററില്‍കുറിച്ചു.