ആദ്യം എറിഞ്ഞിട്ടു; പിന്നെ പറന്നു പിടിച്ചു; മിന്നും പ്രകടനവുമായി റാഷിദ് ഖാൻ: വിഡിയോ

ഐപിഎൽ പതിനൊന്നാം സീസൺ എന്നും ഓർക്കപ്പെടുന്നത് മനോഹരമായ ഒരു പിടി ക്യാച്ചുകളുടെ പേരിലാകും. വെടിക്കെട്ട് ബാറ്റിങ്, ബൗളിങ്ങ് പ്രകടനങ്ങൾക്കു മേൽ വയ്ക്കാവുന്ന മനോഹരമായ ക്യാച്ചുകൾ. സഞ്ജു സാസംസണും, കോഹ്‍ലിയും ബെൻസ്റ്റോക്സും ഹാർദ്ദിക്കും ഒക്കെ നടത്തിയ മാസ്മരിക പ്രകടനങ്ങൾ ക്രിക്കറ്റഅ പ്രേമികൾ എന്നും മനസിൽ ഓർത്തു വയ്ക്കുന്നതാകും.

ഇന്നലെ രണ്ട് അതിമനോഹരമായ രണ്ട് ക്യാച്ചുകൾ പി‌റന്ന്. ഒന്ന് എബിഡി ഡിവില്ലേഴ്സിന്റെ വായുവിൽ ചാടി ഉയർന്ന് ഒറ്റക്കൈ കൊണ്ട് കൈപ്പിടിയിലൊതുക്കി അതുഗ്രൻ ക്യാച്ച്. മൊയീൻ അലി എറിഞ്ഞ എട്ടാമത്തെ ഓവറിൽ ഹെയിൽസിന്റെ കൂറ്റൻ ഷോട്ട്.പന്ത് അതിർത്തി കടക്കുമെന്ന് കണക്കുകൂട്ടലിലായിരുന്നു എല്ലാവരും. അപ്പോൾ ഒരു അത്ഭുതം സംഭവിച്ചു. ഓടിയെത്തിയ ഡിവില്ലിയേഴ്‌സ് വായുവില്‍ ചാടി ഉയര്‍ന്ന് പന്ത് ഒറ്റക്കൈ കൊണ്ട് കൈപ്പിടിയിലൊതുക്കി. സ്റ്റേഡിയം ത്രസിച്ചിരുന്ന നിമിഷം. സൂപ്പർമാനെ പോലെ മെയ്‌വഴക്കത്തോടെ എബിഡി. 

എബിഡിയുടെ ക്യാച്ചിന്റെ അത്രയും തന്നെ മനോഹാരിത തുളമ്പി നിൽക്കുന്ന അത്ഭുതകരമായ ഒരെണ്ണം.ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ കൗള്‍ എറിഞ്ഞ 20 ാം ഓവറിലെ ആദ്യ പന്ത് കോളിന്‍ ഡി ഗ്രാന്‍ഡോം പറത്തി അടിക്കുകയായിരുന്നു. സിക്‌സ് പോകുമായിരുന്ന പന്തിനെ ബൗണ്ടറി ലൈനിലുണ്ടായിരുന്ന റാഷിദ് ഖാന്‍ നിന്നടത്ത് നിന്നും ചാടി കൈപിടിയിലൊതുക്കുകയായിരുന്നു

മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 14 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് പ്ലേ ഒാഫ് പ്രതീക്ഷ നിലനിര്‍ത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 204 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ 12 പോയിന്റുമായി ബാഗ്ലൂര്‍ അഞ്ചാം സ്ഥാനത്തെത്തി. 

ക്യാപ്റ്റന്‍ വിരാട് കോഹ്്ലിയെും പാര്‍ഥിവ് പട്ടേലിനെയും കാര്യമായ സംഭാവനകളില്ലാതെ നഷ്ടമായെങ്കിലും  69 റണ്‍സ് നേടിയ ഡി വില്ലിയേഴ്സിന്റേയും 65 റണ്‍സെടുത്ത മൊയീന്‍ അലിയുേടയും കൂട്ടുകെട്ടാണ് ആര്‍സിബിക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്.