'ലോകകപ്പ്' ഒരുനോക്ക് കാണാനുള്ള തിരക്കിൽ റഷ്യക്കാര്‍

ലോകചാംപ്യന്‍മാരാകാം എന്ന  പ്രതീക്ഷയൊന്നും ഇല്ലെങ്കിലും  ലോകകപ്പ് ട്രോഫി  ഒരുനോക്ക് കാണാനുള്ള തിരക്കിലാണ് റഷ്യക്കാര്‍ . മോസ്കോയിലെ പ്രശസ്തമായ ഗോര്‍ക്കി പാര്‍ക്കിലാണ് സ്വര്‍ണകപ്പ് സൂക്ഷിച്ചിരിക്കുന്നത് .

മോസ്കോ നദിയുടെ തീരത്തുള്ള ഗോര്‍ക്കി പാര്‍ക്കിലേയ്ക്കാണ് റഷ്യക്കാരുടെ വരവ് .  പാര്‍ക്കില്‍ ഫുട്ബോളിന്റെ രൂപത്തിലൊരുക്കിയ കൂടാരത്തിലാണ് സ്വര്‍ണകപ്പുള്ളത്.  നീണ്ട നിരകടന്നുവേണം കപ്പിനടുത്തെത്താന്‍. ലോകകപ്പിനൊപ്പം നിന്നെടുക്കുന്ന ഫോട്ടോ നിമിഷങ്ങള്‍ക്കകം കയ്യില്‍ കിട്ടും. 

കൂടാരത്തിന്റെ സീലിങ്ങില്‍ വരെ ലോകകപ്പ് വിഡിയോകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കൂടാരത്തിന് പുറത്ത് ലോകകപ്പിന്റെ ഭാഗ്യചിഹ്നമായ സാബിവാക്ക കാത്തുനില്‍ക്കുന്നുണ്ട് . മറ്റുരാജ്യങ്ങളില്‍ നിന്നെത്തന്ന ആരാധകര്‍ക്ക് ഉഷ്മളവരവേല്‍വേല്‍പ്പായിരിക്കും ലഭിക്കുകയെന്ന് റഷ്യക്കാര്‍ ഉറപ്പുനല്‍കുന്നു