ആരാധകരുടെ മനം കവർന്ന് ഷർദുലിന്റെ ‘ഒറ്റക്കയ്യൻ’ ക്യാച്ച് , വിഡിയോ

രാജസ്ഥാൻ റോയൽസിനെതിരായ മൽസരത്തിൽ ചെന്നൈക്കായി ഷെയിൻ വാട്സന്റെ ബാറ്റിങ് വെടിക്കെട്ടായിരുന്നു ഹൈലേറ്റെങ്കിൽ ഷർദുൾ ഠാക്കൂറിന്റെ ക്യാച്ചായിരുന്നു മൽസരത്തിലെ മറ്റൊരു ആകർഷണം. സ്റ്റുവർട്ട് ബിന്നിയെ സ്വന്തം പന്തിൽ മനോഹര ഒറ്റക്കയ്യൻ ക്യാച്ചിലൂടെ ഠാക്കൂർ പുറത്താക്കിയത് ക്രിക്കറ്റ് ആരാധകർക്ക് ത്രസിപ്പിക്കുന്ന കാഴ്ചയായി. മൂന്ന് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് ഷർദുൾ വീഴ്ത്തിയത്. ഈ പ്രകടനം ചെന്നൈ വിജയം വേഗത്തിലാക്കി. 

മൽസരത്തിൽ വാട്സന്റെ പ്രായത്തെവെല്ലുന്ന സെഞ്ചുറിക്കരുത്തിൽ രാജസ്ഥന്‍ റോയല്‍സിെനതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത് 64 റണ്‍സിന്റെ തകർപ്പൻ വിജയമാണ്. 205 റണ്‍സ് വിജയലക്ഷ്യം കുറിച്ച ചെന്നൈ 140 റണ്‍സിന് രാജസ്ഥാനെ പുറത്താക്കുകയായിരുന്നു. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.