ബാഴ്സിലോന ലയണല്‍ മെസിയുമായുള്ള കരാര്‍ പുതുക്കി

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബാഴ്സിലോന ലയണല്‍ മെസിയുമായുള്ള കരാര്‍ പുതുക്കി. പുതിയ കരാര്‍ പ്രകാരം 2021 വരെ മെസി ബാഴ്സിലോനയില്‍ തുടരും. 2018 ലാണ് മെസിയുമായുള്ള കരാര്‍ അവസാനിക്കേണ്ടിയിരുന്നത്. 70 കോടി യൂറോയാണ് പുതിയ കരാറിലൂടെ മെസിക്കു ലഭിക്കുന്നത്. 

ബാഴ്സലോനയ്ക്കു വേണ്ടി 602 മല്‍സരങ്ങള്‍ കളിച്ച മെസി 523 ഗോളുകളും നേടി. കഴിഞ്ഞ സീസണിലെ യൂറോപ്യന്‍ ലീഗുകളിലെ ടോപ്പ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ പുരസ്കാരം സ്വന്തമാക്കിയ മെസി ഇപ്പോള്‍ 12 ഗോളുകളോടെ സ്പാനിഷ് ലാലിഗയില്‍ ഒന്നാം സ്ഥാനത്താണ്.