സമയം കൊല്ലാൻ ലങ്കൻ താരത്തിന്റെ ശ്രമം: ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്ന് ഷമി

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ അവസാന ദിനം സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്.  ആദ്യടെസ്റ്റിലെ അവസാന ദിനം സമയം വൈകിപ്പിക്കാൻ ശ്രീലങ്കൻ താരങ്ങൾ ബോധപൂർവ്വം കാണിച്ച നടപടിയിൽ ടീം ഇന്ത്യ പ്രതിഷേധം അറിയിച്ചു.വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഉണർന്നു പൊരുതിയതോടെയാണ് സമനില പിടിക്കാൻ ഹീനമായ തന്ത്രം ലങ്കൻ താരങ്ങൾ പുറത്തെടുത്തത്. ഇതോടെ കളിക്കളം ചൂട് പിടിച്ചു. കളിയവസാനിക്കാനിരിക്കെ ഇന്ത്യന്‍ താരങ്ങളും ലങ്കന്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്ക്വെല്ലയും കോര്‍ക്കുകയും ചെയ്തു.

ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും ലങ്കൻ ബാറ്റ്സ്മാൻമാരെ വെളളം കുടിപ്പിക്കുന്നതോടെയാണ് നിരോഷൻ ഡിക്ക്വെല്ല കളി മാറ്റിയത്. ചായയ്ക്ക് പിരിയുമ്പോഴേക്കും ലങ്കയുടെ സ്‌കോര്‍ 62-4 എന്ന നിലയിലായിരുന്നു. ബാറ്റിംഗ് പുനരാരംഭിച്ചതോടെ ലങ്ക ആശങ്കയിലായി. വിക്കറ്റുകള്‍ സംരക്ഷിച്ച് സമനില പിടിക്കുകയായി ലക്ഷ്യം. സ്‌ട്രൈക്ക് എടുക്കാന്‍ മനപ്പൂര്‍വ്വം സമയം പാഴാക്കുകയായിരുന്നു ഡിക്ക്വെല്ല. 

19 ഓവർ എറിയാൻ ഷമി എത്തിയപ്പോൾ ക്രിസിൽ തയ്യാറാകാതെ നിന്നതോടെ ഷമിയുടെ ക്ഷമ നശിച്ചു.പരസ്പരം തുറിച്ചു നോക്കിയും വാക്കുകകൾ കൊണ്ടും അമർഷം ഇരുവരും പ്രകടപ്പിക്കുകയും ചെയ്തു. ഷമി ഗുഡ് ലെങ്തിലുള്ള പന്ത് ഡിക്ക് വെല്ല സ്ലിപ്പിലേക്ക് തട്ടിയിട്ടതോടെ ഷമിയുടെ ക്ഷമ നശിച്ചു.ഡിക്ക്വെല്ലയുടെ അടുത്തേക്കു ചെന്ന് ഷമി കണ്ണുകളിലേയ്ക്ക് തുറിച്ചു നോക്കി പ്രതിഷേധിച്ചു.നായകൻ വിരാട് കോഹ്‌ലിയും പ്രതിഷേധം  രേഖപ്പെടുത്തിയതോടെ അമ്പയർമാർ ഇരുതാരങ്ങളെയും അരികിൽ വിളിച്ച് പ്രശ്നം പരിഹരിച്ചു. അമ്പയർമാർ ഇടപെട്ടതോടെ ലങ്കൻ താരം കോഹ്‌ലിയോട് ക്ഷമാപണം നടത്തി. എന്തായാലും ലങ്കന്‍ താരത്തിന്റെ തന്ത്രം നടപ്പിലായി. മത്സരം സമനിലയിലായി.