കേരളത്തിന്റെ ആദ്യ പ്രഫഷണല്‍ ഫുട്ബോള്‍ ക്ലബിന് കിക്കോഫ്

ഏറെകാലത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തില്‍ നിന്നൊരു ഒരു പ്രഫഷണല്‍ ഫുട്ബോള്‍ ക്ലബ്. കോഴിക്കോട് കേന്ദ്രമായുള്ള ഗോകുലം എഫ്. സിയാണ് ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ത്യന്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഗോകുലം എഫ്. സി പന്ത് തട്ടും. 

മലബാറിന്റെ ഫുട്ബോള്‍ ഗ്രാമങ്ങളായ അരീക്കോട്ടെയും മങ്കടയിലെയും കളിപ്രേമികളെ സാക്ഷിനിര്‍ത്തി തെയ്യപ്പകിട്ടോടെയാണ് ഗോകുലം കേരള എഫ്.സി അവതരിപ്പിച്ചത്. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ടീമിന്റെ ലോഗോ പുറത്തിറക്കി.

ഗോപി സുന്ദര്‍ അണിയിച്ചൊരുക്കിയ തീം സോങ് ആരാധകരെ ആവേശത്തിലാറാടിക്കുമെന്നുറപ്പ്. കേരളത്തിന്റെ ഫുട്ബോള്‍ ആവേശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ടീമംഗമായ അഫ്ഗാന്‍ ദേശീയ ടീം ക്യാപ്റ്റന്‍ വാചാലനായി. ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലില്‍ തകര്‍ക്കുമ്പോള്‍ ഐലീഗില്‍ ആവേശം വിതറാന്‍ ഗോകുലം കേരള എഫ്സിയുമുണ്ടാകും