E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday April 23 2018 07:28 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ഐഎസ്എല്ലിലേക്ക് ഉടൻ ഇല്ലെന്ന് രാഹുൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യന്‍ ഫുട്ബോളിലെ പുതിയ മലയാളി താരോദയം കെ.പി.രാഹുലിനെ സ്വന്തമാക്കാന്‍ ഐഎസ്എല്‍ ടീമുകള്‍ രംഗത്ത്. എന്നാല്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി മൂന്നു വര്‍ഷത്തെ കരാറുള്ളതിനാല്‍ തല്‍ക്കാലം ഐഎസ്എല്ലിലേക്ക് ഇല്ലെന്നാണ് രാഹുലിന്റെ നിലപാട്. 

അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യമായി കളിച്ച മലയാളിയാണ് കെ.പി.രാഹുല്‍. ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രാഹുലിന്റെ കളിമിടുക്കിന് ഫുട്ബോള്‍ പ്രേമികള്‍ നൂറില്‍ നൂറു മാര്‍ക്കിട്ടിരുന്നു. അമേരിക്ക, കൊളംബിയ മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനമായിരുന്നു. ഘാനയ്ക്കെതിരായ മല്‍സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ ടീമിന്റെ പ്രകടനം പൊതുവെ മികച്ചതാണെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. ഐ.എസ്.എല്ലില്‍ കളിക്കാന്‍ പലടീമുകളും സമീപിച്ചിട്ടുണ്ട്. പക്ഷേ, ഓള്‍ ഇന്ത്യ ഫെഡറേഷന്റെ കരാര്‍ റദ്ദാക്കാന്‍ ഉദ്ദേശ്യമില്ല. 

തൃശൂര്‍ ഒല്ലൂക്കരയിലെ വീട്ടില്‍ രാഹുലിന്റെ വീട്ടിലേക്ക് അഭിനന്ദനം അറിയിക്കാന്‍ സന്ദര്‍ശക പ്രവാഹമാണ്. ഇതിനു പുറമെ, നാട്ടിലെ ഒട്ടുമിക്ക പരിപാടികളിലും മുഖ്യാതിഥിയും. നാളെ വീണ്ടും ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അണ്ടര്‍ 20 ലോകകപ്പില്‍ ഇന്ത്യയ്ക്കു അവസരം കിട്ടിയാല്‍ ഒരിക്കല്‍കൂടി ലോകകപ്പില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ യുവതാരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.