തെളിവ് നശിപ്പിച്ച് രക്ഷപെടാൻ ശ്രമം; ആദത്തിന് ക്രമിനൽ പശ്ചാത്തലമെന്ന് സംശയം

റിട്ട ഉദ്യോഗസ്ഥയുടെ കൊലപാതകത്തിനു ശേഷം ആദം അലി കേശവദാസപുരത്തു നിന്നു രക്ഷപ്പെട്ടത് പിടിക്കപ്പെടാനുള്ള എല്ലാ വഴികളും അടച്ച ശേഷം. മൃതദേഹം കിണറ്റിൽ തള്ളിയ ശേഷം തൊട്ടടുത്തുള്ള താമസ സ്ഥലത്തെത്തിയ ഇയാൾ ഒപ്പം താമസിച്ചിരുന്നവരോട് 'അവർക്ക് ഞാൻ നാലഞ്ച് അടി കൊടുത്തു' എന്ന്  പറഞ്ഞതായി പൊലീസ് പറയുന്നു. ഇതിനിടെ സ്വന്തം മൊബൈൽ ഫോൺ തറയിൽ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.

ഈ മതിലിനു മുകളിൽ നിന്നാണ് അടുത്ത വീട്ടിലെ പറമ്പിലേക്ക് മൃതദേഹം താഴേക്കിട്ടത്.ഒപ്പം താമസിച്ചിരുന്ന ഒരാളുടെ ഫോൺ വാങ്ങി സുഹൃത്തുക്കളായ  മറ്റു രണ്ടു പേരെ വിളിച്ച് ഫോൺ വേണമെന്ന് ആവശ്യപ്പെട്ട ആദം ഇവർ എത്തും മുൻപ് സ്ഥലം കാലിയാക്കി. ഒപ്പം താമസിച്ചിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് മൊബൈൽ ഫോൺ തകർത്ത വിവരം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇവർ ആദം ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പരുകൾ പൊലീസിനു കൈമാറിയെങ്കിലും എല്ലാം സേവനം നിലച്ചവ ആയിരുന്നു.

മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാര്യമില്ലെന്നു വിലയിരുത്തിയ പൊലീസ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചു. കൊലപാതകത്തിനു ശേഷം ആദ്യം മെഡിക്കൽ കോളജ് ഭാഗത്തെത്തിയ ആദം ഇവിടെ നിന്നു വൈകിട്ട് 4.10 ന് തമ്പാനൂരിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. മുൻപ് കൊല്ലത്തു ജോലി നോക്കിയിരുന്ന ആദം ആദ്യം ട്രെയിനിൽ കൊല്ലത്തേക്കാണു പോയത്. ഇവിടെ നിന്നാണ് ചെന്നൈയിലേക്കു കടന്നത്. ട്രെയിനിൽ സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് റെയിൽവെ പൊലീസിനു സന്ദേശം കൈമാറിയിരുന്നു.

ഇന്നലെ വൈകിട്ട് ആറോടെയാണ് ആദം ചെന്നൈ ആർപിഎഫിന്റെ പിടിയിലായ വിവരം സംസ്ഥാന പൊലീസിനു ലഭിക്കുന്നത്.സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മനോരമ ഉച്ചയോടെ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. ആദമിനൊപ്പം താമസിച്ചിരുന്നവർ സംഭവ സമയത്ത് മാർക്കറ്റിൽ പോയെന്നാണ് പൊലീസിനോടു പറഞ്ഞത്. എന്നാൽ ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ താമസ സ്ഥലത്തു തന്നെയുണ്ടെന്ന് കണ്ടെത്തി. എന്നാൽ കൊലപാതകത്തിൽ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു.

കേശവദാസപുരം രക്ഷാപുരിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയുടെ ജീവിത പശ്ചാത്തലവും പരിശോധിക്കുമെന്ന് പൊലീസ്. ചെന്നൈ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പിടിയിലായ ആദത്തിനെ ഇന്ന് തലസ്ഥാനത്ത് എത്തിക്കും. നിർമാണ തൊഴിലാളിയായ ആദം കേശവദാസപുരത്ത് എത്തുന്നതിനു മുൻപ് കൊല്ലത്തു ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 

കൊലപാതകം നടത്തിയ രീതിയും പിടിക്കപ്പെടാതിരിക്കാനായി സ്വന്തം മൊബൈൽ ഫോൺ പൊട്ടിച്ചതുമാണ് ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ കാരണമെന്ന് പൊലീസ് അറിയിച്ചു. സ്വദേശമായ പശ്ചിമ ബംഗാളിലോ മുൻപ് ജോലി നോക്കിയിരുന്ന സ്ഥലങ്ങളിലോ എന്തെങ്കിലും ക്രിമിനൽ കേസുകളിൽ ഉൾ‍പ്പെട്ടിട്ടുണ്ടോയെന്നാകും പരിശോധിക്കുക. സംഭവസ്ഥലത്ത് ഫൊറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും പരിശോധന