നിരോധനം ലംഘിച്ച് കോഴിയെ ബലി നൽകി; രണ്ട് ഭക്തർ കസ്റ്റഡിയിൽ

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് കോഴിയെ ബലിയറുത്തു. പൊലീസും ദേവസ്വം ഉദ്യോഗസ്ഥരും ഇടപ്പെട്ട് തടഞ്ഞു. രണ്ടു ഭക്തരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തുബലി നിരോധന നിയമപ്രകാരം ഭക്തര്‍ക്കെതിരെ നടപടിയെടുക്കും. ക്ഷേത്രത്തിലെ മീനഭരണി ആഘോഷത്തിന് കോഴിയെ ബലിയറുക്കുന്നത് നിരോധിച്ചിരുന്നു. രാവിലെ ഏഴു മണിയോടെയായിരുന്നു രണ്ടു പേര്‍ കോഴിയെ ബലിയറുത്തത്.