ഏഴു വയസുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; അറസ്റ്റ്

തിരുവനന്തപുരം വര്‍ക്കലയില്‍ ഏഴുവയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മാലമോഷണക്കേസുകളില്‍ ഉള്‍പ്പടെ പൊലീസ് തിരയുന്ന കടമ്പാട്ടുകോണം സ്വദേശി മിഥുന്‍ ആണ് അറസ്റ്റിലായത്. 

തിരുവനന്തപുരം –കൊല്ലം ജില്ലകളിലായി മോഷണക്കേസുകില്‍ പൊലീസ് തിരയുള്ള പ്രതിയാണ് പള്ളിക്കല്‍ പൊലീസിന്‍റെ പിടിയിലായ മിഥുന്‍. വര്‍ക്കലയിലുള്ള വീട്ടില്‍ വെളളം ചോദിച്ചെത്തിയ പ്രതി ഏഴുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാലപിടിച്ചുപറിയില്‍ കുപ്രസിദ്ധനാണ് അറസ്റ്റിലായാ 

രണ്ടുമാസമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥ് നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. മോഷണക്കേസുകളില്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചും അന്വേഷിക്കുന്ന പ്രതിയാണ് മിഥുന്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാള്‍ക്കെതിരായ മറ്റു കേസുകളടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു