സോപ്പ് കടയുടെ മറവില്‍ വന്‍ സ്ഫോടകവസ്തു ശേഖരം; അന്വേഷണം

പാലക്കാട് കൊല്ലങ്കോട്ട് വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി. കൊല്ലങ്കോട് ആനമാറി പനങ്കാവില്‍ സോപ്പ് കടയുടെ മറവില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് പിടികൂടിയത്. 1850 ഇലക്ട്രിക് ഡിറ്റണേറ്റര്‍, 1073 ജലാറ്റിന്‍ സ്റ്റിക്കുകള്‍, മൂന്ന് ചാക്കിലായി സൂക്ഷിച്ചിരുന്ന ഓലപ്പടക്കങ്ങള്‍, പലയിനം വെടിക്കോപ്പുകള്‍ എന്നിവ കണ്ടെത്തി. കട നടത്തിയിരുന്ന കൊല്ലങ്കോട് സ്വദേശിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വിപുലമാക്കി. നേരത്തെയുണ്ടായിരുന്ന ലൈസന്‍സിന്റെ മറവില്‍ സംഭരിച്ച സ്ഫോടക വസ്തുക്കളെന്നാണ് നിഗമനം.