എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി 5 മാസത്തിന് ശേഷം പിടിയിൽ

കൊല്ലം കടയ്ക്കലിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെട്ട പ്രധാനപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുമാസം മുന്‍പ് നടന്ന കേസില്‍ നേരത്തെ നാലുപേര്‍ അറസ്റ്റിലായിരുന്നു. ഒന്നാംപ്രതി പാലോണം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. അഞ്ചുപ്രതികള്‍ ഉളള കേസില്‍ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 

കഴിഞ്ഞ മേയ് 31 നാണ് കേസിനാസ്പദമായത് ഉണ്ടായത്. ആറ്റുപുറത്തിന് സമീപം പാലോണത്ത് വച്ച് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതികള്‍ ആക്രമിച്ചു. ഇടിഞ്ഞ് പൊളിഞ്ഞ വീട്ടിൽ ചാരായംവാറ്റ് നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചടയമംഗലം എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. പ്രതിയായ വിഷ്ണു അടുത്തുണ്ടായിരുന്ന വിറക് കക്ഷണം എടുത്ത് ഉദ്യോഗസ്ഥരുടെ തലയ്ക്കടിച്ചു. മറ്റ് പ്രതികളായ ബിനു, രാജേഷ്, ബിജുലാൽ, ജയകൃഷ്ണൻ എന്നിവരും ഉദ്യോഗസ്ഥരെ ആക്രമിച്ചു. മറ്റുളളവര്‍ അറസ്റ്റിലായെങ്കിലും വിഷ്ണു പിടികൊടുക്കാതെ ഒളിവിലായിരുന്നു. വധശ്രമം , ജോലി തടസപെടുത്തൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.