അടൂരിലെ ക്യാമറ മോഷണം; പിന്നിൽ സ്ഥരം സംഘമെന്ന് സൂചന; നഷ്ടം 18 ലക്ഷം

പത്തനംതിട്ട അടൂരിലെ ക്യാമറ ഷോപ്പില്‍ മോഷണം നടത്തിയത് സ്ഥിരം സംഘമെന്ന് സൂചന. സംസ്ഥാനത്തൊട്ടാകെ പത്തിലധികം കടകളില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 

അടൂരിലെ ക്യാമറ സ്കാനില്‍ നിന്നു പതിനെട്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന ക്യാമറകളും ലെന്‍സും മുപ്പതിനായിരം രൂപയുമായി കള്ളന്‍മാര്‍ മടങ്ങുന്നതിന്റെ സിസിടിവി ദ്യശ്യങ്ങളാണിത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് സംഘം അകത്തു കടന്നത്. ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു മോഷണം. തൊട്ടു മുന്‍പിലത്തെ ദിവസം ഇതേ സംഘം കൊല്ലത്തും മോഷണ ശ്രമം നടത്തി. അന്ന് പൊലീസ് വാഹനം കണ്ട് കള്ളന്‍മാര്‍ ഓടി ഒളിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. 

തൃശൂരിലും,ഏറ്റുമാനൂരിലുമൊക്കെ ഇതേ സംഘം മോഷണം നടത്തിയിട്ടുണ്ട്. ക്യാമറകള്‍ വില്‍ക്കുന്നതും നന്നാക്കുന്നതുമായ സ്ഥാപനങ്ങള്‍ നിന്നു മാത്രം കവര്‍ച്ച നടത്തുന്നവരാണെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണെന്നും അടൂര്‍ പൊലീസ്