വിവാഹ വാഗ്ദാനം നൽകിയ നടിയെ പീഡിപ്പിച്ചു; മുന്‍ മന്ത്രി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നല്‍കി നടിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എഐഡിഎംകെ നേതാവും  തമിഴ്‌നാട് മുൻ മന്ത്രിയുമായ  മണികണ്ഠനെ ചെന്നൈ പൊലീസ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റു ചെയ്തു.  പുലര്‍ച്ചെ റൂറല്‍ ബംഗളൂരുവിലെ  റിസോര്‍ട്ടില്‍ നിന്നാണ് മണികണ്ഠനെ പിടികൂടിയത്. വിഡിയോ റിപ്പോർട്ട് കാണാം. 

ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്. 2017-ല്‍ മണികണ്ഠന്‍ മന്ത്രിയായിരുന്നപ്പോഴാണ് മലേഷ്യന്‍ സ്വദേശിയായ നടിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പരാതിയില്‍ പറയുന്നു.  അതിനിടെ താനുമായി ബന്ധമില്ലെന്നു മണികണ്ഠന്‍ ആവര്‍ത്തിച്ചതോടെ പരാതിക്കാരി മന്ത്രി രാത്രി വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ടു. തുടർന്ന് തമിഴ്നാട് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതേതുടർന്നാണ് പ്രതി ഒളിവിൽ പോയത്