ലോട്ടറി വില്‍പനക്കാരെ കബളിപ്പിച്ച് പണം തട്ടൽ; സംഘം സജീവം, ആരെയും പിടികൂടിയില്ല

നിര്‍ധനരായ ലോട്ടറി വില്‍പനക്കാരെ കബിളിപ്പിച്ച് പണം തട്ടുന്ന സംഘം കൊല്ലം ജില്ലയില്‍ സജീവം. ഒട്ടേറെ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. ചാത്തന്നൂർ, കൊട്ടിയം മേഖലകളിലാണ് ഒടുവിലത്തെ തട്ടിപ്പ്.  

കൊട്ടിയം സ്വദേശിനിയായ ഓമനയാണ് ഒടുവിലത്തെ ഇര. അയ്യായിരം രൂപയാണ് ഈ വീട്ടമ്മയ്ക്ക് നഷ്ടമായത്. ബൈക്കിലെത്തിയ രണ്ടംഗ  സംഘമാണ് കബളിപ്പിച്ചത്. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ചെങ്കിലും മുഖം വ്യക്തമല്ല.

അയ്യായിരും രൂപ കൈവശമില്ലെന്ന് പറഞ്ഞപ്പോള്‍ ഉള്ളത് മതിയെന്നും ബാക്കിക്ക് ടിക്കറ്റ് നല്‍കാനും യുവാക്കള്‍ മറുപടി നല്‍കി. ലോട്ടറി ഏജന്‍സിയില്‍ എത്തിയപ്പോഴാണ് ടിക്കറ്റില്‍ കൃത്യമം കാട്ടിയിട്ടുണ്ടെന്ന് വ്യക്തമായത്. കഴിഞ്ഞ മാസം ജില്ലയുടെ കിഴക്കന്‍മേഖലിയിലും സമാനമായ രീതിയില്‍ തട്ടിപ്പുകള്‍ നടന്നിരുന്നു. പ്രായം ചെന്ന ലോട്ടറി കച്ചവടക്കാരണ് ഇരകള്‍.