വീട്ടമ്മയെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ യുവാവിനെതിരെ കേസ്

തൃശൂർ നാട്ടികയിൽ വീട്ടമ്മയെ അപകീർത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ ഇട്ട യുവാവിന് എതിരെ വലപ്പാട് പൊലീസ് കേസെടുത്തു. നാട്ടിക സ്വദേശി മുഹമ്മദ് അദീപിന് എതിരെയാണ് കേസ്. പ്രതിയെ വലപ്പാട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം പരാതിക്കാരി തിരിച്ചറിഞ്ഞു. നവമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഇതേയുവാവിന് എതിരെ മൂന്നു കേസുകൾ നേരത്തെ എടുത്തിരുന്നു. ഒരു പരാതി കൂടി ലഭിച്ചാൽ സ്റ്റേഷൻ റൌഡി ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് വലപ്പാട് പൊലീസ് പറഞ്ഞു.