കാഞ്ചിയാറില്‍ 5 വീടുകളില്‍ മോഷണ ശ്രമം; നാട്ടുകാര്‍ ഭീതിയിൽ

ഇടുക്കി കാഞ്ചിയാറില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ അഞ്ച് വീടുകളില്‍  മോഷണ ശ്രമം.   തുടര്‍ച്ചയായി മോഷണ ശ്രമങ്ങൾ നടക്കുന്നതിനാൽ നാട്ടുകാര്‍ ഭീതിയോടെയാണ് കഴിയുന്നത്. പൊലീസ് നിരീക്ഷണം ഉൗര്‍ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എ.പി.ജെ റസിഡൻസ് അസോസിയേഷനിൽപ്പെട്ട 40  കുടുംബങ്ങളാണ് കാഞ്ചിയാർ പാലാക്കട മേഖലയിൽ താമസിക്കുന്നത്. പ്രദേശത്ത്  5 തവണയാണ്  മോഷണ ശ്രമങ്ങള്‍  നടന്നത്.  കഴിഞ്ഞ ദിവസം രാത്രി ഇവിടെയൊരു വീട്ടിൽ മോഷണശ്രമം നടന്നു.  വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്കിറങ്ങിയപ്പോൾ കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഒറ്റയ്ക്കോ സംഘംചേർന്നോ എത്തുന്ന മോഷ്ടാക്കള്‍  ആക്രമിക്കുമെന്ന പേടിയിലാണ് നാട്ടുകാര്‍.

പൊലീസിന്റെ രാത്രികാല നീരീക്ഷണം  ശക്തമാക്കി   കള്ളന്മാരുടെ ശല്യം ഒഴിവാക്കാനുള്ള നടപടി വേണമെന്നാണ്.