ചാരായത്തിന് വീര്യമേകാൻ മരങ്ങളെയും വെറുതെവിടാതെ വാറ്റുകാർ: ഗുരുതര ഭീഷണി

ചാരായം വാറ്റുന്നവര്‍ മരങ്ങളെയും വെറുതെവിടുന്നില്ല. കരിവേലകം ഉള്‍പ്പെടെ ചില പ്രത്യേക മരങ്ങളുടെ തൊലി ചെത്തിയെടുക്കുകയാണ് വാറ്റുകാര്‍. ജീവന്‍ തന്നെ അപകടത്തിലായ നിരവധി മരങ്ങള്‍ പാലക്കാടുണ്ട്.  

മരത്തിനെ അത്രമേല്‍ മുറിവേല്‍പ്പിച്ചിരിക്കുകയാണ്്. സംരക്ഷണപാളിയായ മരത്തൊലി തടിയില്‍ നിന്ന് ചെത്തിയെടുത്തിരുക്കുന്നു. ചാരായം വാറ്റുകാരാണ് ഇതിന് പിന്നിലെന്നാണ് നാട്ടുവര്‍ത്തമാനം. ചാരായത്തിന് വീര്യം കൂട്ടാന്‍ കരിവേലകം എന്ന മരത്തെയാണ് വാറ്റുകാര്‍ക്ക് കൂടുതലായി ഉപദ്രവിച്ചിരിക്കുന്നത്. വേലന്താവളം, വണ്ടിത്താവളം ഉള്‍പ്പെടെ പാലക്കാടിന്റെ കിഴക്കന്‍പ്രദേശങ്ങളിലാണിത്. തണല്‍വിരിച്ചുനില്‍ക്കുന്ന കരിവേലകം മരങ്ങളുടെ ചുവട്ടിലൊന്നും തൊലിയില്ല. 

   

എന്നാലിത് ഒൗഷധനിര്‍മാണത്തിന് ഉപയോഗിക്കുന്നതായും വിവരമുണ്ട്. വേനല്‍ക്കാലത്ത് ഉങ്ങ് പോലുളള തണല്‍മരങ്ങളുടെ ഇലയും തൊലിയും കടത്തിയവരെ രണ്ടുമാസം മുന്‍പ് പൊലീസ് പിടികൂടിയിരുന്നു. കരിവേലകം മരത്തിന്റെ കഷ്ടകാലം തീരണമെങ്കില്‍ ലോക്ഡൗണ്‍ കഴിഞ്ഞ് ബവ്റിജസ് ഷോപ്പുകള്‍ തുറക്കേണ്ടിവരും. അല്ലെങ്കില്‍ വാറ്റുകേന്ദ്രങ്ങള്‍ ഇല്ലാതാകണം.