റാന്നിയിൽ ചാരായം വാറ്റിയയാളെ എക്സൈസ് പിടികൂടി; 435 ലീറ്റര്‍ കോട പിടിച്ചെടുത്തു

പത്തനംതിട്ട റാന്നി പെരുനാട്ടില്‍ ചാരായം വാറ്റിയ കൊല്ലമ്പാറ വീട്ടില്‍ മിനുകുമാറിനെ എക്സൈസ് പിടികൂടി. വാറ്റ് ഉപകരണങ്ങളും 435 ലീറ്റര്‍ കോടയും പിടിച്ചെടുത്തു. പ്രദേശത്ത് ചാരായവാറ്റ് ഊര്‍ജിതമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് പരിശോധന ഊര്‍ജിതമാക്കി.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലയിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് വാറ്റ് വ്യാപകമാണെന്ന വിവരത്തന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മിനുകുമാര്‍ പിടിയിലായത്. 435 ലീറ്റര്‍ വാറ്റും വാറ്റാന്‍ ഉപയോഗിച്ച ഉപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു. വീടിന്റെ രണ്ടാം നിലയിലെ മുറിയിലായിരുന്നു ചാരായം വാറ്റിയത്

പലയിടത്തും ചാരായ വാറ്റ് നടക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കി. പ്രതിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിച്ചു.