പതിനേഴുകാരിയെ പീഡിപ്പിച്ച് സ്വർണ്ണമാല കവർന്നു; യുവാവ് പിടിയിൽ

മുണ്ടക്കയത്ത്  പതിനേഴുകാരിയെ പീഡിപ്പിക്കുകയും പീഡനത്തിനിടെ സ്വർണ്ണമാല കവരുകയും ചെയ്ത യുവാവ് പിടിയിൽ. മുണ്ടക്കയം  പുഞ്ചവയൽ 504 കോളനിയിൽ താമസിക്കുന്ന  ഉപ്പുതറ സ്വദേശിയായ   പ്രശാന്താണ്  അറസ്റ്റിലായത്.

പ്രായപൂർത്തിയാകാത്ത പതിനേഴ്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയും പീഢനത്തിനിടെ സ്വർണ്ണമാല കവരുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ് .മാർച്ച് പതിമൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം.പീഡനത്തിനിടെ പ്രശാന്ത് പെൺകുട്ടിയുടെ കഴുത്തിലെ സ്വർണ്ണമാല കവരുകയും ഇത് മുണ്ടക്കയം കോരുത്തോട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 19,500 രൂപക്ക് പണയം വെക്കുകയും ചെയ്തു.

മാല പണയം വെക്കാൻ സഹായിച്ച കുറ്റത്തിനാണ്  സുഹൃത്ത്  കോരുത്തോട് കുഴിമാവ് സ്വദേശി സതീഷും അറസ്റ്റിലായി.  

പീഡനശേഷം പുഞ്ചവയലിലെ ഫിനാൻസ് സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ചു മോഷ്ണത്തിന് ശ്രമിച്ച കേസിലും പ്രശാന്ത് പ്രതിയാണ്. മാല നഷ്ടപ്പെട്ട സംഭവത്തിൽ പെൺകുട്ടി മുണ്ടക്കയം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പീഡനവിവരം പുറത്താകുകയായിരുന്നു. പ്രതികളെ സംഭവ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാന്‍ഡ്  ചെയ്തു.