താമരശ്ശേരി ഗസ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് റാഗിങ്ങിന്റെ േപരില്‍ ക്രൂര മര്‍ദനം

താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് റാഗിങ്ങിന്റെ േപരില്‍ ക്രൂര മര്‍ദനം. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ വിദ്യാര്‍‌ഥികളെ ആശുപത്രിയിലെത്തിയ്ക്കാന്‍ അധ്യാപകര്‍ തയ്യാറായില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികളെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ടുപേരെ സംഘം ചേര്‍ന്ന് മര്‍ദിച്ചത്.മര്‍ദനത്തില്‍ പരിക്കേറ്റ് തലയില്‍ രക്തം വാര്‍ന്നൊഴുകിയിട്ടും കുട്ടികളെ ആശുപത്രിയിലെത്തിയ്ക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്.

റാഗിങ് സംബന്ധിച്ച് പ്രതികരിയ്ക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. െപണ്‍കുട്ടികളെ പോലും റാഗിങ്ങിന്റെ പേരില്‍ പരഹിസിക്കുകയും നൃത്തം ചെയ്യിപ്പിക്കുകയും ചെയ്തതായും വിദ്യാര്‍ഥികള്‍ പറയുന്നു

അധ്യാപകരുടെ വീഴ്ച ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ പിടിഎ യോഗത്തില്‍ ബഹളംവെച്ചു,താമരശ്ശേരി പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്